മധ്യവയസ്കരിലും ചെറുപ്പക്കാരിലും വര്‍ധിച്ച് വരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് കിഡ്നി സ്റ്റോണ്‍. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതല്‍ ഉള്ളവയാണ്. നിങ്ങളുടെ ശരീരത്തിലെ ചില തരം ധാതുക്കള്‍ നിങ്ങളുടെ മൂത്രത്തില്‍ അടിഞ്ഞുകൂടുമ്പോള്‍ ആണ് വൃക്കയ്ക്കുള്ളില്‍ ഇത്തരം കല്ലുകള്‍ രൂപം കൊള്ളുന്നത്.
നിര്‍ജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങള്‍. നിങ്ങളുടെ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലാതെ വരുമ്പോള്‍, നിങ്ങളുടെ മൂത്രം കൂടുതല്‍ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വര്‍ദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണ്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളറിയാം.
കിഡ്നി സ്റ്റോണ്‍ തടയാന്‍ പ്രധാനമായും കഴിക്കേണ്ട ഒന്നാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാല്‍സ്യം, ഓക്സലേറ്റ് എന്നിവയുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. അതുവഴി വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.സിട്രസ് പഴങ്ങളില്‍ കാണപ്പെടുന്ന സിട്രേറ്റ്, വൃക്കയിലെ കല്ലുകളുടെ രൂപീകരണം തടയാന്‍ സഹായിക്കുന്നു.പാലുല്‍പ്പന്നങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക