എറണാകുളം: എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധ. കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു.
ഡോക്ടർമാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ കാരണമാണ് ആരോഗ്യസ്ഥിതി മോശമായതെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക