ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഏകാദശി ദിനമായ നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ലെന്ന് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക