പതിവായി ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രോട്ടീനിന്റെ കലവറയാണ് ഗ്രീന്‍ പീസ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്.
അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗ്രീന്‍ പീസ് സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഗ്രീന്‍ പീസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗ്രീന്‍ പീസ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഗ്രീന്‍ പീസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക