നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാൻ കെഎസ്ആര്‍ടിസി ബെൻസ് ലക്ഷ്വറി കോച്ച് ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകൾ നല്കി സര്‍ക്കാര്‍ ഉത്തരവ്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ ആണ് ബസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നത്. കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. നവകേരള സദസിന് ശേഷം കെഎസ്ആര്‍ടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും.
അതേസമയം നവകേരള സദസിന് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. ഇന്ന് മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക