വാഹനങ്ങൾ ഓൺലൈൻ വഴി വിൽപനയ്ക്ക് എത്തിക്കാൻ ആമസോൺ. ഇതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. അടുത്ത വർഷം മുതലായിരിക്കും ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്.
ആദ്യമായാണ് ആമസോണിൽ വാഹനങ്ങൾ എത്തുന്നത്. യുഎസിൽ ആയിരിക്കും ഇത്തരത്തിലുള്ള ഓൺലൈൻ വാഹന വിൽപന ആദ്യം ആരംഭിക്കുക.
ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഹ്യൂണ്ടായുടെ വാഹനങ്ങളാണ് ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയുക. കൂടുതൽ നിർമ്മാതാക്കൾ ഈ സാധ്യത ഉപയോഗിക്കാൻ സാധ്യതയും മുന്നിൽ കാണുന്നുണ്ട്.
ആമസോൺ വഴി ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോൺ വഴി വാങ്ങാൻ സാധിക്കുന്നതായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക