എറണാകുളം: എറണാകുളത്ത് 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരെയാണ് പൊലീസ് പിടികൂടിയത്.
കടവന്ത്രയിലുള്ള ഹോട്ടലിൽ നിന്ന് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. പിടിയിലായവർ മധ്യകേരളത്തിൽ സ്ഥിരമായി ലഹരി വില്പന നടത്തിയിരുന്നവരാണ്.
ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി വിനു ബാബു, തലശ്ശേരി സ്വദേശി മൃദുല എന്നിവരാണ് പിടിയിലായത്. റിജോയും വിനു ബാബുവും സ്ഥിരം കുറ്റവാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക