നിരവധി ആളുകല്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം അല്ലെങ്കില്‍ കുടവയര്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. കൃത്യമായ ശ്രദ്ധ നല്കി ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേത്ത് നയിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ കുടവയറിന് കാരണമാകുന്ന അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില വിത്തുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
മത്തങ്ങ വിത്തുകള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മത്തങ്ങ വിത്തുകളില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഫ്ളാക്സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. എള്ളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, തുടങ്ങി എല്ലാ പോഷകങ്ങളും സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളുള്ള തണ്ണിമത്തന് കുരുവും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക