മുടി തഴച്ചു വളരാനായി ഉപയോഗിക്കാവുന്ന വളരെ ഫലപ്രദമായ എണ്ണയാണ് ബദാം ഓയില്‍. ബദാമില്‍ നിന്ന് നിര്‍മ്മിക്കുന്ന ഈ എണ്ണ ചര്‍മ്മത്തിനും തലമുടിക്കും ഒരുപോലെ മികച്ചതാണ്. പ്രോട്ടീന്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് ബദാം ഓയില്‍. ഇവ മുടിയുടെ വളര്‍ച്ചക്കും അതുപോലെ മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.
ബദാം ഓയില്‍ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുന്നതിലൂടെ ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. തേന്‍, തൈര്, മുട്ട തുടങ്ങിയ പ്രകൃതിദത്ത ചേരുവകളുമായി ചേര്‍ത്ത് ഹെയര്‍ മാസ്ക്കുകളില്‍ ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയുന്നത് ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കും
ലീവ് – ഇന്‍ കണ്ടീഷണറായും ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വരണ്ടതാക്കാതെ ഹൈഡ്രേറ്റ് ചെയ്ത് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും. തലയിലെ താരന് അകറ്റാനും ബദാം ഓയില്‍ ഉത്തമമാണ്. ബദാം ഓയില്‍ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തല മസാജ് ചെയുന്നത് താരന് കുറയ്ക്കാന്‍ സഹായിക്കും.
ബദാം ഓയിലില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ മുടി കൊഴിച്ചിലിന്റെയും അറ്റം പിളരുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും, ബദാം എണ്ണയിലെ സ്വാഭാവിക എസ്പിഎഫ് മുടിയെ സൂര്യപ്രകാശം, മലിനീകരണം പോലുള്ള കൂടുതല്‍ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഉപയോഗിക്കുന്നതിന് മുന്‍പ് എണ്ണ ചെറുതായി ചൂടാക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക