തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി 2 കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.
കോഴിക്കോട് സ്വദേശി സുഹൈബ്, തിരുവനന്തപുരം സ്വദേശി മുഹമ്മദ് അഫ്സർ എന്നിവരെയാണ് പിടികൂടിയത്. ഫ്ളാസ്കിൽ ഒളിപ്പിച്ച നിലയിലും സ്വർണത്തിൽ മുക്കിയ ലുങ്കിയിലുമായാണ് സ്വർണം കടത്തിയത്.
സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളാണ് പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു.
വിമാനത്തവളത്തിലെ ബാഗേജ് എക്സ്റേ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയാണ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക