ബാഡ്മിന്റൺ താരമായി മാത്യു തോമസ് എത്തുന്ന ‘കപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി & എയ്ഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം
സഞ്ജു വി സാമുവലാണ് സംവിധാനം ചെയ്യുന്നത്.
നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. റനീഷ് എന്ന മുഴുനീള വേഷമാണ് ബേസിലിന്.
അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് മാത്യുവിന്റെ നായികമാരാവുന്നത്. വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളിൽ നമിത പ്രമോദും എത്തുന്നുണ്ട്.
കാർത്തിക് വിഷ്ണു, ആനന്ദ് റോഷൻ, ജൂഡ് ആന്തണി ജോസഫ്, സന്തോഷ് കീഴാറ്റൂർ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റുവേഷങ്ങളിൽ.
ബാഡ്മിന്റണിൽ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാൻ ശ്രമിക്കുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ് ‘.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു.
ഷാൻ റഹ്മാനാണ് സംഗീതം. 4 ഗാനങ്ങൾക്ക് മനു മഞ്ജിത്തും ഒരു ഗാനത്തിന് ആർസിയും വരികൾ എഴുതിയിരിക്കുന്നു. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേർഷൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക