തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. AT 588401 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുന്നത്. രണ്ടാം സമ്മാനം AZ 880099 എന്ന ടിക്കറ്റിന് ലഭിച്ചു. 5 ലക്ഷം രൂപയാണ് ഈ ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
കോട്ടയത്ത് വില്‍പ്പന നടന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്. ബിനോയ് ജോസഫെന്ന ഏജന്റ് വഴി വില്‍പ്പന നടന്ന AT 588401 ടിക്കറ്റാണ് വലിയ ഭാഗ്യം സ്വന്തമാക്കിയത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക