നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ഔഷധച്ചെടിയാണ് തൊട്ടാവാടി. തൊട്ടാലുടന്‍ ഇലകൾ കൂമ്പുന്നതിനാലാണ് ഈ പേരുകള്‍ വന്നത്. നിലത്തു പടർന്നു കിടക്കുന്ന തൊട്ടാവാടി രണ്ടു തരമുണ്ട്. വെള്ള പൂവുള്ളതും റോസ് പൂവുള്ളതും. ഇല കൂമ്പിയാൽ കുറച്ചുസമയം കഴിഞ്ഞാൽ മാത്രമേ ഉണർന്നുവരികയുള്ളൂ.
തൊട്ടാവാടിയുടെ വേരും ഇലയും തണ്ടും സമൂലം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഗാലക്ടോസ്, മാന്നോസ്, ടാനിൻ എന്നീ രാസഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍ നിന്നുണ്ടാക്കുന്ന മരുന്നാണ് അമിത രക്തസ്രാവം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. തൊട്ടാവാടി ചതച്ചെടുക്കുന്ന നീര് ചര്‍മ്മരോഗങ്ങള്‍ക്കു ഒരു മികച്ച ഔഷധമാണ്.
തൊട്ടാവാടിയുടെ ഇലയും വേരും പ്രമേഹത്തിനു മികച്ച മരുന്നായി ഉപയോഗിക്കുന്നു. മുറിവുകള്‍ സുഖപ്പെടാന്‍ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട്. വയറിളക്കം, പനി എന്നിവയ്ക്കു മരുന്നായി തൊട്ടാവാടി കഷായം വെച്ച് ഉപയോഗിക്കാറുണ്ട്.
ഇതിന്റെ ഇലയും വേരും രോഗ ശമനികളാണ്. രക്തശുദ്ധി വരുത്തുന്നതിനും കഫം, പിത്തം മുതലായവ ഇല്ലാതാക്കുന്നതിനും കഴിയുമെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുറിവുണങ്ങാൻ തൊട്ടാവാടി ഇലകൾ ചതച്ചുവച്ചാൽ മതി. ഈ ഘടകങ്ങൾ ശ്വാസവൈഷമ്യം, വ്രണം, രക്തശുദ്ധി എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ ചേർക്കുന്നു. സമൂലമാണ് ഔഷധ പ്രയോഗം.
കുട്ടികളുടെ ശ്വാസവൈഷമ്യം, ആസ്മ, ബാഹ്യവസ്തുക്കളുടെ സാമീപ്യം മൂലമുള്ള ചൊറിച്ചി ൽ, ചർമരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് ഇതിന്റെ നീര് സ്ഥിരമായി കഴിച്ചാൽ കുറവുണ്ടാകും.
സ്തനവളർച്ചയ്ക്ക് സമൂലം അരച്ചെടുത്ത് എണ്ണയിൽ കാച്ചിയെടുത്ത് ഉപയോഗിക്കുന്നതു ഫലപ്രദമെന്ന് പഴമക്കാർ പറയുന്നു. നടുവേദനയ്ക്കുള്ള കുഴമ്പുകളില്‍ ചേരുവയാണ്. ഇളംചെടികൾകൊണ്ട് ചിലർ തോരനും ചമ്മന്തിയുമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക