ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റാലിയുടെ ഭാഗമായി സുരക്ഷാഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ആറ് പോലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിക്കുകയായിരുന്നു.
രാമചന്ദ്ര, കുംഭാരം, സുരേഷ് കുമാര്‍, താനാറാം, മഹേന്ദ്രകുമാര്‍, സുഖ്റാം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്ഥാന ബഹുമതികളോടെ പോലീസ് ഉദ്യോഗസ്ഥരുടെ സംസ്കാരം നടന്നു. എസ്പിയും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക