അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫെെനൽ കാണാൻ സൂപ്പർതാരങ്ങൾ എത്തി. ബോളിവുഡിന് പുറമെ തെന്നിന്ത്യയിൽ നിന്നുള്ള താരങ്ങളും മത്സരം കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി.
ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, രൺവീർ സിങ്, വിവേക് ഒബ്റോയി, വെങ്കടേഷ്, ആയുഷ്മാൻ ഖുറാന, അനുഷ്ക ശർമ്മ, അദിയ ഷെട്ടി, ശനായ കപൂർ, ആര്യൻ ഖാൻ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. താരങ്ങളുടെ ആവേശപ്രകടനങ്ങളുടെ വീഡിയോ വെെറലാവുകയാണ്.
King Khan and Gauri Khan with Deepika Padukone, Ranveer Singh at the ICC Cricket World Cup Final in Ahmedabad ❤️🇮🇳 #CWC2023Final #CWC23Final #CWCFinal #INDvAUS #INDIA #INDvsAUSfinal pic.twitter.com/msEpxRpOT9
— Shah Rukh Khan Universe Fan Club (@SRKUniverse) November 19, 2023
അതേസമയം, 241 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ 22 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 116 റൺസ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ വേഗം നേടാനായെങ്കിലും നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും ചേർന്ന് അനായാസം ഓസ്ട്രേലിയയെ കരകയറ്റുകയാണ്. 70 റൺസാണ് ഇതുവരെ സഖ്യം കൂട്ടിച്ചേർത്തിരിക്കുന്നത്. ട്രാവിസ് ഹെഡ് (51), ലബുഷെയ്ൻ (23) എന്നിവർ ക്രീസിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക