ഡ്രൈ ഫ്രൂട്ട്സുകളിൽ പ്രധാനിയാണ് കശുവണ്ടി. കശുവണ്ടിയിൽ വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ബി 6 തുടങ്ങിയ വിറ്റാമിനുകളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കശുവണ്ടി വെറുതെ കഴിക്കുന്നതിനു പകരം പാലിനൊപ്പം കഴിച്ചാലോ ഗുണം ഇരട്ടിയാണ്.
കശുവണ്ടിയിൽ കലോറി കൂടുതലാണെങ്കിലും ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഇത് സഹായിക്കുന്നു. കശുവണ്ടിയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു.
പാലിനൊപ്പം കശുവണ്ടി കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
കശുവണ്ടി കഴിക്കുന്നത് പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കശുവണ്ടിപ്പരിപ്പിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ പ്രധാന ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക