വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. അതുപോലെ തന്നെ വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് സൈനസ്, തൊണ്ടവേദന എന്നിവയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കലോറി ഉപഭോഗം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അനീമിയ, വൃക്കയിലെ കല്ലുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ നാരങ്ങാ വെള്ളത്തിന് കഴിയുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക