കൊല്ലം: ശബരിമല തീര്‍ത്ഥാടന സമയത്തെ തിരക്ക് പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് കോട്ടയത്തേയ്ക്കും തിരിച്ചും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിലായിരിക്കും സ്പെഷ്യല്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് നവംബര്‍ 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31 തീയതികളില്‍ (എല്ലാം ഞായര്‍ ) രാത്രി 11.30 ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും.
തിരികെ കോട്ടയത്ത് നിന്ന് നവംബര്‍ 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന് എന്നീ തീയതികളില്‍ (എല്ലാം തിങ്കള്‍) രാത്രി ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നൈയില്‍ എത്തും. രണ്ട് എസി ടൂ ടയര്‍, ആറ് എസി ത്രീ ടയര്‍, നാല് എസി ത്രീ ടയര്‍ എക്കണോമി, ആറ് സ്ലീപ്പര്‍, രണ്ട് ജനറല്‍ എന്നിങ്ങനെയാണ് കോച്ച് പൊസിഷന്‍. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത്, കോട്ടയം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക