മമ്മൂട്ടി-ജ്യോതിക എന്നിവർ എത്തുന്ന എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില ഗൾഫ് രാജ്യങ്ങളിൽ കാതൽ ബാൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്.
ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ആണ് മമ്മൂട്ടി ചിത്രത്തിന് ബാൻ ഏർപ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവർ പറയുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ബാൻ വന്നിരുന്നു.
കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഗോവന്‍ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്കെയിലും പ്രദര്‍ശിപ്പിക്കും. സമീപകാലത്ത് വ്യത്യസ്തകള്‍ തേടുന്ന മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നാണ് വിവരം. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തില്‍ ആണ് സിനിമയെ കുറിച്ച് പ്രെസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക