നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ താൻ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ വ്യക്തമാക്കി. നടികർ സംഘം തന്നെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും പിന്നെന്തിന് മാപ്പു പറയണമെന്നും ചോദിച്ചു.
തനിക്കെതിരെ നടപടിയെടുക്കുന്നതിനു മുൻപ് തന്നോട് ഒരു വാക്കുപോലും നടികർ സംഘം ചോദിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ താരം ഒരു സംഘടന ഇങ്ങനെ ചെയ്യാമോ എന്നും ചോദിച്ചു. സരക്ക് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥമായുള്ള വാർത്താ സമ്മേളനത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
വിജയ് യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി തൃഷക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ചലച്ചിത്രലോകത്തിന് അകത്തും പുറത്തും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ നടനെതിരെ വനിതാ കമ്മീഷൻ കഴിഞ്ഞദിവസം സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക