മസ്കറ്റ്: മസ്കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പുകവലിച്ച് യുവാവ്. സംഭവത്തില്‍ ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന 27കാരനെ പിടികൂടി. മസ്കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിന്റെ ടോയ്ലറ്റിലാണ് ഇയാള്‍ പുകവലിച്ചത്.
ടോയ്ലെറ്റില് നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റുള്ളവരുടെ ജീവന് അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പുകവലി സംബന്ധമായ 13 കേസുകളാണെടുത്തത്. ഈ വര്‍ഷം ജൂലൈയില്‍ ജിദ്ദ-മുംബൈ വിമാനത്തില്‍ പുകവലിച്ച ഒരാളെ പിടികൂടിയിരുന്നു. വിമാനത്തില്‍ പുകവലിക്കുന്നത് സഹയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുമെന്നതിനാലും വിമാനത്തിന് തീപിടിക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ടുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക