നവകേരള യാത്ര ഒരു പ്രഹസനമായി മാറിയിരിക്കുന്നുവെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ജനങ്ങളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ നേരിട്ട് വരുന്നുവെന്നാണ് പറഞ്ഞത് എന്നും പക്ഷേ കവല പ്രസംഗമായി മാറി എന്നും അദ്ദേഹം പരിഹസിച്ചു.
നവകേരള എന്ന പേരിൽ സംഘടിപ്പിക്കുന്നത് പൊറോട്ട് നാടകമാണ്. കുറച്ച് ഉദ്യോഗസ്ഥരെ വച്ച് പരാതികൾ വാങ്ങുക മാത്രമാണ് അവിടെ ചെയ്യുന്നത്. അതൊക്കെ വേണമെങ്കിൽ ഓഫീസുകളിൽ വാങ്ങാമല്ലോ, ഉദ്യോഗസ്ഥരാണ് പരാതി വാങ്ങുന്നതെന്നും മുഖ്യമന്ത്രി ആരെയും കാണാൻ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാർ മിഷനറി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയാണ് മുഖ്യമന്ത്രി നടത്തുന്നത്.
നേരത്തെ ഗോവിന്ദൻ ഒരു ജാഥ നടത്തിയെങ്കിലും അത് പൊളിഞ്ഞു പോയി. അതിനുപകരമാണ് ഇപ്പോൾ മുഖ്യമന്ത്രി ജാഥ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക