ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപശകുന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ പരാമര്‍ശത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. ‘ഇന്ത്യന്‍ ടീം നന്നായി കളിച്ചു എന്നാല്‍ അപശകുനം എത്തിയതോടെ കളി തോറ്റു’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ലോകകപ്പ് കളികാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതിനെ സൂചിപ്പിച്ചായിരുന്നു രാഹുല്‍ ഇപ്രകാരം പറഞ്ഞത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക