മോളിവുഡിലും കോളിവുഡിലും എല്ലാം നിരവധി ആരാധകരുള്ള താരപുത്രിയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയരംഗത്തെത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞദിവസം കേരള വുമൺസ് ക്രിക്കറ്റ് ടീമിന്റെ ഗുഡ്വിൽ അംബാസിഡറായി കീർത്തി നിയമിതയായിരുന്നു.
ഇപ്പോഴിതാ വരാനിരിക്കുന്ന 20-20 ഇന്റർനാഷണലിലെ ഇന്ത്യ-ഓസ്ട്രേലിയ മാച്ചിന്റെ ടിക്കറ്റ് വില്പനയ്ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിക്കാൻ എത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വെള്ള നിറത്തിലുള്ള പ്രിന്റഡ് ടീഷർട്ട് ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരം പരിപാടിയിൽ പങ്കെടുത്തത്.
ഫോട്ടോഗ്രാഫർ സാജൻ രമേശ് പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. മലയാളത്തിൽ നായികയായി അഭിനയം തുടങ്ങിയ താരം ഇന്ന് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും വിലകൂടിയ നായികമാരിൽ ഒരാൾ കൂടിയാണ്. താരത്തിന്റേതായ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിലെ മികച്ച പ്രകടനം താരത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടി കൊടുത്തു.
https://www.instagram.com/p/Cz-eaybvCKw/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക