ചെന്നൈ: നടി തൃഷയ്ക്കെതിരെ നടത്തിയ ലൈംഗിക പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് ബുധനാഴ്ച അലിഖാന് സമൻസ് നൽകുകയായിരുന്നു.
തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തത്. അതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിലാണ് മൻസൂർ അലിഖാൻ.
സ്ത്രീകളെ അപമാനിച്ചതിന് മാപ്പുപറയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഒരിക്കലും മാപ്പുപറയില്ലെന്നാണ് അലിഖാന്റെ പ്രതികരണം.
അടുത്തിടെ, ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ലോകേഷ് കനകരാജിന്റെ ലിയോ ചിത്രത്തിൽ തൃഷയും മൻസൂറും വേഷമിട്ടിരുന്നു. ചിത്രത്തിൽ തൃഷ മൻസൂറിനൊപ്പം സ്ക്രീൻ പങ്കിട്ടിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു മൻസൂറിന്റെ പരാമർശം. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക