ദഹനപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഗ്യാസ്, മലബന്ധം, അസിഡിറ്റി എല്ലാം ദഹന പ്രശ്നങ്ങളിൽ പെടുന്നു. ഇത്തരം പ്രശ്നങ്ങളകറ്റുന്നതിനും ഒപ്പം മറ്റ് ചില ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്.
അടുക്കളകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
അയമോദകത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെയാണ് അയമോദകം പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാകുന്നത്.
ആര്‍ത്തവവേദനയില്‍ നിന്നും സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനും അയമോദക വെള്ളം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക