ഒരു വെറൈറ്റി റവ ലഡു തയാറാക്കിയാലോ? ഇതാ തയാറാക്കുന്ന വിധം
വേണ്ട ചേരുവകൾ
റവ ഒരു കപ്പ്
നെയ്യ് നാല് സ്പൂൺ
പഞ്ചസാര ഒരു കപ്പ്
മുന്തിരി 20 എണ്ണം
ബദാം 10 എണ്ണം
അണ്ടി പരിപ്പ് 10 എണ്ണം
തയ്യാറാക്കേണ്ട വിധം
റവ നെയ്യിൽ വറുത്തെടുക്കുക.വളരെ ചെറുതായി സ്ലോ ഫയറിൽ ഒരു സെക്കൻഡ് വറുത്താൽ മതി.അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് മിക്സിയിൽ ഒന്ന് ജസ്റ്റ് അടിച്ചെടുക്കുക. നെയ്യിൽ മുന്തിരി, ബദാം, അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.അതിലേക്ക് റവ ചേർത്ത് ഒന്നുകൂടി എല്ലാം നന്നായി മിക്സ് ആക്കുക. ഇനി മെല്ലെ റവ ഉരുട്ടി കൊണ്ടുവരാം.പ്രയാസമാണെങ്കിൽ ചെറു ചൂടുവെള്ളം ഒന്ന് തളിച്ച് കൊടുക്കുക അല്ലെങ്കിൽ ചെറുപാല് ഒന്ന് തളിച്ചു കൊടുക്കുക. അതുമല്ലെങ്കിൽ കുറച്ച് നെയ്യ് ഒഴിച്ച് ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവ ലഡ്ഡു തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക