പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നാരുകളടങ്ങിയ ചില സ്മൂത്തികളെ പരിചയപ്പെടാം.
സ്ട്രോബെറി-പൈനാപ്പിൾ സ്മൂത്തി
ഫൈബറും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ സ്ട്രോബെറി-പൈനാപ്പിൾ സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു സ്മൂത്തിയാണ്. ഇതിനായി 1 കപ്പ് അരിഞ്ഞ സ്ട്രോബെറി, 1 കപ്പ് അരിഞ്ഞ പൈനാപ്പിൾ, ¾ കപ്പ് ബദാം പാൽ, 1 ടേബിൾസ്പൂൺ ബദാം വെണ്ണ എന്നിവ ഒരു ബ്ലെൻഡറിൽ യോജിപ്പിക്കുക. സ്മൂത്തി റെഡി.
ചെറി സ്മൂത്തി
കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറി സ്മൂത്തി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇതിനായി അര കപ്പ് ഓട്സ് പാൽ, 1 ടേബിൾസ്പൂൺ ബദാം വെണ്ണ, 1 ടീസ്പൂൺ കൊക്കോ പൗഡർ, ½ ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്, 1 കപ്പ് ഫ്രോസൺ ഡാർക്ക് സ്വീറ്റ് ചെറി എന്നിവ ഒരു ബ്ലെൻഡറിലേക്ക് ചേർത്ത് അടിച്ചെടുക്കുക.
ഫ്രൂട്ട്- ഗ്രീന്‍സ് സ്മൂത്തി
പഴങ്ങളും പച്ചിലക്കറികളും കൊണ്ടുള്ള സ്മൂത്തി പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ്. ഇതിനായി 1 ഇടത്തരം നേന്ത്രപ്പഴം, ½ കപ്പ് അരിഞ്ഞ സ്ട്രോബെറി, ബ്ലൂബെറി അല്ലെങ്കിൽ അരിഞ്ഞ മാങ്ങ, തൈര്, 1 ടേബിൾ സ്പൂൺ ബദാം വെണ്ണ, ½ കപ്പ് ചീര; ½ കപ്പ് മധുരമില്ലാത്ത ബദാം പാൽ, 1-2 തുളസി ഇലകൾ എന്നിവ ഒരു ബ്ലെൻഡറിൽ ചേർക്കുക. സ്മൂത്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക