കണ്‍തടങ്ങളിലെ കറുത്ത പാട് , കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം, ഇതൊക്കെ നമ്മളിൽ പലരെയും അലട്ടുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ആണ്. ഇത്തരം പ്രശ്നങ്ങളൊക്കെ തടയാന്‍ ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും സഹായിക്കും. എങ്ങനെ എന്ന് നോക്കാം
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും.
കഴുത്തിലെ കറുപ്പകറ്റാന്‍ രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം കഴുത്തില്‍ ഇടുക. 15 മിനിറ്റിന് ശേഷം മുഖം കഴുകി കളയാം.
ബീറ്റ്റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ക്ക് ഏറെ ഗുണം ചെയ്യും.
ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
കഴുത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക