‘ഡാൻസ് പാർട്ടി’യിലെ മൂന്നാം ഗാനം പുറത്തിറങ്ങി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങൾ ഡാൻസ് നമ്പറുകളായിരുന്നെങ്കിൽ ഈ ഗാനം ഒരു പ്രണായർദ്രമായ മെലഡിയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 1ന് തീയേറ്ററുകളിൽ എത്തും.
‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ…’ എന്നു തുടങ്ങുന്ന ഗാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ് വേഷമിട്ടിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡിസംബർ ഒന്നിന് നൂറ്റമ്പതോളം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, ലെന തുടങ്ങിയവരാണ് ഡാൻസ് പാർട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക