ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നു വേണം പറയാന്‍. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കപ്പുയര്‍ത്താന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. കപ്പ് നേടാന്‍ സാധിക്കാതെ പോയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിഷമം ആരാധകരേയും സങ്കടത്തിലാഴ്ത്തിയിരുന്നു. രോഹിത് ശര്‍മയുടെ മകള്‍ സമൈറ മുന്‍പ് പറഞ്ഞ വാക്കുകളുടെ വീഡിയോ വീണ്ടും പങ്കുവച്ച് ആശ്വാസം കണ്ടെത്തുകയാണ് ആരാധകര്‍.
‘അച്ഛന് മുറിയ്ക്കുള്ളിലാണ്. സുഖമായിരിക്കുന്നു, ഒരു മാസത്തിനുള്ളില്‍ വീണ്ടും ചിരിക്കും’ എന്നാണ് കുഞ്ഞ് സമൈറ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഹോട്ടല്‍ മുറിയുടെ മുന്നില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. രോഹിതിന്റെയും ടീം ഇന്ത്യയുടെയും തിരിച്ചുവരവിന് കാത്തിരിക്കുന്ന ആരാധകര്‍, ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രചരിപ്പിക്കുകയാണ്. 2022-ല്‍ കോവിഡ് പിടിപെട്ട് ക്വാറന്റൈനില്‍ രോഹിത് കഴിഞ്ഞിരുന്ന കാലത്തെ മകളുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്.
രോഹിതിന്റെ ഭാര്യ റിതികയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘അച്ഛന് ഒരുമാസത്തിനുള്ളില്‍ ചിരിക്കും എന്ന് കുഞ്ഞ് സമൈറ ഒന്നുമറിയാതെ നിഷ്കളങ്കമായി പറഞ്ഞതാണെങ്കിലും, അതിലെ അര്‍ത്ഥം ആവേശം പകരുന്നതാണെന്നും രോഹിത് ശര്‍മ തിരിച്ചുവരുമെന്നും ആരാധകര്‍ പറയുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു.
The way she answered 🥹❤
Samaira said : He is in a room, he is almost positive & within one month he will laugh again.@ImRo45 pic.twitter.com/yt3iSQa6MP
— 3rdiplcenturywhenRohit (@RohitCharan_45) November 23, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക