തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 90.22 കോടി രൂപയാണ് അനിവദിച്ചത്. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വർഷം ഇതുവരെ 1234.16 കോടി രൂപയാണ് സർക്കാർ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക