രാജസ്ഥാനിലെ ജനങ്ങൾ നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ബൂത്തിൽ എത്തും. പ്രചാരണത്തിന് അവസാനം കുറിച്ച് ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.
നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറുമണിവരെ നടക്കുന്ന പോളിങ്ങിൽ രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുന്നത്. 51,756 പോളിംഗ് ബൂത്തുകളിലായി അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് വോട്ട് ചെയ്യാനായി എത്തുക.
ബിജെപിക്ക് അനുകൂലമായ തരംഗം അഭിപ്രായ സർവ്വേ ഫലങ്ങളിൽ ആദ്യഘട്ടത്തിൽ പ്രവചിച്ചിരുന്നുവെങ്കിലും ഇത് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു പാർട്ടികളും തമ്മിൽ ബലാബല മത്സരം തുടരുകയാണ്.
അതേസമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ഗുർമിത് സിംഗ് കോനൂറിന്റെ മരണത്തെ തുടർന്ന് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക