സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഗോത്രവർഗ്ഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കേരള ചീഫ് സെക്രട്ടറി ഡോ വി വേണുവിനോടും ഡിജിപി ഡോ ഷെയ്ഖ് ദർവേഷ് സാഹിബിനോടും കത്ത് കിട്ടി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ യുവമോർച്ചയുടെ ദേശീയ സെക്രട്ടറി പരാതിയിലാണ് നടപടിയെടുത്തത്.
സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും സെക്രട്ടറിയും കമ്മീഷനു മുന്നിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക