രുചിയോടൊപ്പം തന്നെ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവല്‍പ്പഴം. ആന്തോസയാനിന്, കെയിംഫെറോള്‍ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയും ഞാവല്‍പ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഞാവല്‍പ്പഴം മാത്രമല്ല ഞാവല്‍മരത്തിനും ഔഷധഗുണങ്ങള്‍ ഉണ്ട്. ഞാവല്‍ മരത്തിന്റെ തോല് ആസ്മയ്ക്കും കുടല്‍വ്രണത്തിനും മരുന്നാണ്. മാത്രമല്ല രക്തം ശുദ്ധിയാക്കാനും ഇത് സഹായിക്കും. ഞാവല്‍ ഇലയാകട്ടെ മോണകളെ ശക്തിപ്പെടുത്തുന്നു. ഞാവല്‍പ്പഴത്തിന്റെ കുരുവിന് പ്രമേഹത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
ദഹനം എളുപ്പമാക്കാന്‍ ഞാവല്‍പ്പഴം സഹായിക്കും. ഉദരപ്രശ്നങ്ങള്‍ അകറ്റാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ എ, സി എന്നിവ ധാരാളം ഉള്ളതിനാലാണിത്. വായുകോപം തടയുന്നു. വയറു കമ്പിക്കല്‍, മലബന്ധം ഇവ അകറ്റുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒന്നാണ് ഞാവല്‍പ്പഴം. ഇതില്‍ നാരുകള്‍ ധാരാളം ഉണ്ട്. കാലറിയാകട്ടെ വളരെ കുറച്ചു മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ദിവസവും ഞാവല്‍പ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
വര്‍ധിച്ച ദാഹവും ഇടയ്ക്കിടെയുള്ള മൂത്രശങ്കയും പ്രമേഹലക്ഷണങ്ങളാണ്. ഇവയെ കുറയ്ക്കാന്‍ ഞാവല്പ്പഴത്തിനാകും. ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഞാവല്‍ക്കുരു, ഞാവല്‍ മരത്തോല്, ഞാവലിന്റെ ഇല എന്നിവയെല്ലാം പ്രമേഹത്തിനു മരുന്നാണ്. ഞാവല്‍പ്പഴം കഴിക്കുന്നത് കഫശല്യം അകറ്റി ശ്വാസകോശത്തിന് സംരക്ഷണം നല്‍കും. ആസ്മയുടെ ലക്ഷണങ്ങള്‍ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഞാവല്പ്പഴത്തിനു കഴിവുണ്ട്. ഞാവല്‍പ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിച്ച് പ്ലേക്ക് ഉണ്ടാകുന്നതിനെ തടയുന്നു. മാത്രമല്ല ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം ഇതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവായി ഞാവല്‍പ്പഴം കഴിക്കുന്നത് ഹൃദയധമനികള്‍ക്ക് കട്ടി കൂടുന്നതും തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക