തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് രണ്ടു ബസിലെയും ഡ്രൈവർമാർക്ക് ഗുരുതര പരുക്ക്. 29 പേർക്കും പരുക്കേറ്റു.
നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവനന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരു ബസ്സിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/realnewskeralalive/videos/890053109135458
പ്രതികരിക്കാൻ ഇവിടെ എഴുതുക