നാളെ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ മെഗാ ബ്ലോക്ക്. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ബ്ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഈ സമയത്ത് സർവീസ് നടത്തേണ്ടിയിരുന്ന രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
വെൽഡിങ് പ്രവർത്തികൾക്കും അടിയന്തര റെയിൽ ട്രാക്ക് നവീകരണത്തിനും ആയാണ് നാളെ ഷൊർണൂർ- നിലമ്പൂർ പാതയിൽ മെഗാ ബ്ലോക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി ദിവസം മുഴുവൻ ട്രാക്ക് അടച്ചിട്ട് ട്രെയിനുകൾ ഒഴിവാക്കുന്നതിൽ നിന്നും വിഭിന്നമായി ചില ട്രെയിനുകൾ മാത്രം ഒഴിവാക്കി അറ്റകുറ്റ പണി നടത്തുന്ന രീതിയാണ് മെഗാ ബ്ലോക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഷൊർണൂരിൽ നിന്നും ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് നിലമ്പൂരിൽ 3.45ന് എത്തുന്ന 06465 എന്ന നമ്പർ ട്രെയിനും നിലമ്പൂരിൽ നിന്ന് വൈകിട്ട് 4.10 ന് പുറപ്പെട്ട് പാലക്കാട് 7.25ന് എത്തുന്ന 06464 എന്ന നമ്പർ ട്രെയിനും ആണ് റദ്ദാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക