മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതൽ ദി കോറി’ന്റെ വ്യാജ പതിപ്പ് പുറത്ത്. ടെലഗ്രാമിലാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. തിയേറ്ററിൽ നിന്ന് പകർത്തിയിരിക്കുന്ന പതിപ്പാണ് പ്രചരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് വ്യാജ പതിപ്പ് പുറത്തായത്. രണ്ട് ചാനലുകളിലാണ് വ്യാജ പതിപ്പ് റിലീസായത്. ഇതിലൊന്നിൽ മാത്രം 3000ലധികം ആളുകൾ കണ്ടിട്ടുണ്ട്. കൂടുതൽ ചാനലുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സിനിമ മികച്ച അഭിപ്രായം നേടി മുന്നോട്ടുപോകവെയാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നവംബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക