വളരെ എളുപ്പത്തിൽ ചായ തിളയ്ക്കുന്ന നേരം കൊണ്ട് നമുക്ക് ഒരു നാലുമണി പലഹാരം തയ്യാറാക്കി എടുത്താലോ. പഴവും ഗോതമ്പ് പൊടിയും കൊണ്ട് ഹെൽത്തി ആയ ഒരു നാലുമണി പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ രണ്ടോ മൂന്നോ നേന്ത്രപ്പഴം എടുത്ത് ചെറുതായി അരിഞ്ഞതിനുശേഷം ഒരു മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കണം. കഷ്ണങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
ഇതിലേക്ക് ഒരു ടൈറ്റ് മാവ് ആകുന്നതിനു വേണ്ട ഗോതമ്പ് പൊടി ചേർത്ത് കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാരയും അല്പം ഏലയ്ക്കാപ്പൊടി കൂടി ചേർത്തു കൊടുക്കണം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്തതിനുശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.
പിന്നീട് കൈയിൽ അല്പം എണ്ണ തടവിയതിനുശേഷം കുറേശ്ശെയായി എടുത്ത് നല്ലതുപോലെ ചൂടായ എണ്ണയിൽ വറുത്തു കോരാം. വളരെയധികം രുചികരവും ഹെൽത്തിയുമായ നാലുമണി പലഹാരം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക