കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കുട്ടിയെ കണ്ടെത്തിയത് ജനങ്ങളും മാധ്യമങ്ങളും നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് എന്നും പൊലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ കൊല്ലം ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതാണ് വലിയ ആശ്വാസമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയുംമറ്റെല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക