കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് രംഗത്ത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഡിജിപിക്ക് ആണ് പരാതി നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ പ്രതികരിച്ചു വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയ്.
അതേസമയം കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അന്വേഷണം ഇതുവരെ എങ്ങും എത്തിയില്ല. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും പോലീസ് പ്രതിസന്ധിയിൽ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക