സ്കോഡ കാറുകളിൽ ഏറ്റവും ജനപ്രിയ എസ്യുവിയാണ് കൊഡിയാക്. ഇപ്പോൾ സ്കോഡ കൊഡിയാകിന്റെ വില കുറച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൂന്ന് വേരിയന്റുകളില്‍ വരുന്ന ഈ എസ്യുവിയുടെ ടോപ്പ് വേരിയന്റിന്റെ വിലയാണ് കമ്പനി കുറച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതോടെ എസ്യുവിയുടെ ടോപ്പ് വേരിയന്റിന് 1.95 ലക്ഷം രൂപയോളം വില കുറഞ്ഞു. നേരത്തെ ഈ വേരിയന്റിന്റെ എക്സ് ഷോറൂം വില 41.94 ലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ അത് 39.99 ലക്ഷം രൂപയായി കുറഞ്ഞു.
2.0 TSI/140 kW/190PS പെട്രോള്‍ എഞ്ചിൻ ആണ് കോഡിയാകില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓള് വീല്‍ ഡ്രൈവ് ഈ എസ്യുവിയില് 7-സ്പീഡ് DSG ട്രാൻസ്മിഷൻ സജ്ജീകരിച്ചിരിക്കുന്നു. 320Nm ടോര്‍ക്കും ഉള്ള ഇത് വെറും 7.8 സെക്കന്റുകള്‍ കൊണ്ട് 100 kmph വേഗത കൈവരിക്കും. ഈ എസ്യുവിയില് നിങ്ങള്‍ക്ക് ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ്, സ്നോ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക