മനോഹരമായ തടാകത്തിനരികില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള തടാകങ്ങളിലേക്ക് യാത്ര നടത്താനും അതിന്റെ ഭംഗി ആസ്വദിക്കാനും യാത്രാപ്രമികള് ആഗ്രഹിക്കുന്നവരാണ്. ലോകത്ത് ഏറ്റവും വൃത്തിയുള്ള കണ്ണാടി പോലെ തിളങ്ങുന്ന ചില തടാകങ്ങളിലേക്കുള്ള യാത്രയെ കുറച്ചു കൂടി മികവുറ്റതാക്കും. ഇത്തരത്തിലുള്ള തടാകങ്ങളെ കുറിച്ച് പരിചയപ്പെടാം.
സ്വിറ്റ്സര്‍ലന്‍ഡില്‍ മനോഹരമായ നീല തടാകങ്ങളിലൊന്നാണ് ബ്ലൗസി. ലോകത്ത് ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നാണ് ഇത്. അതുപോലെ തന്നെ ഏറ്റവും പഴക്കമേറിയതും ആഴമേറിയ ശുദ്ധജലതടാകമാണ് റഷ്യയിലെ ബൈക്കല്‍ തടാകം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നാണ് ജിന്നി സ്പ്രിങ്സ് ഔട്ട്ഡോര്സ. ഇത് നിരവധി ആമകളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്
ഐസ്ലന്ഡിലെ സില്ഫ്ര തടാകം വളരെ സുതാര്യമായതിനാല്‍ വിനോസഞ്ചാരികളുടെ പ്രിയ ഇടമാണ്. 100 മീറ്റര്‍ അകലത്തില്‍ അടിഭാഗം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. കാനഡ മനോഹരമായ തടാകങ്ങളുള്ള സ്ഥലമാണ്. അതിലൊന്നാണ് മൊറൈന്‍ തടാകം. യാത്രാ പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന ഒരിടം കൂടിയാണ്.
കണ്ണാടി പോലെ തിളങ്ങുന്ന തടാകമാണ് ചൈനയിലെ ഫൈ ഫ്ളവര്‍ തടാകം. അമേരിക്കയിലെ ഏറ്റവും ആഴമേറിയ തടാകമാണ് ക്രേറ്റര്‍ തടാകം. തടാകത്തിലെ നീല ജലം കണ്ട് നമ്മള് എല്ലാവരും അത്ഭുതപ്പെട്ടു പോകും. ലോകത്തിലെ ഏറ്റവും തെളിഞ്ഞ തടാകങ്ങളിലൊന്നാണ് ന്യുസീലന്‍ഡിലെ ബ്ലൂ ലേക്ക് തടാകം. അല്‍ബേനിയയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ബ്ലൂ ഐ തടാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക