പാൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. കറുത്ത പാടുകൾ പൂർണമായി മാറ്റി ചർമത്തിന് നല്ല നിറം നൽകാൻ പാൽ സഹായിക്കുന്നു. ചർമ്മ സൗന്ദര്യത്തിന് ഇതാ പാൽ കൊണ്ടൊരു ഫേസ്പാക്ക്
രണ്ട് മൂന്ന് ടേബിൾസ്പൂൺ തണുത്ത പാൽ എടുത്ത് അതിൽ അര ടേബിൾ സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഇളക്കുക.
ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്തും ചുണ്ടിലും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമം നൽകാൻ സഹായിക്കും. കൂടാതെ ചർമ്മം ഈർപ്പമുള്ളതായി നിലനിർത്താനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക