പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാര്‍’ ന്റെ ട്രെയിലര്‍ 100 മില്യണ്‍ കാഴ്ചക്കാരെ കടത്തി മുന്നേറുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് റെക്കോര്‍ഡ് വേഗത്തിലാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ എത്തിയത്. കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാര്‍.
ചിത്രം ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക.
ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ പാന്‍ ചിത്രമാണ് സലാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക