പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ നല്ല ചൂട് സൂപ്പ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൂപ്പ് കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. ഭക്ഷണത്തിലെ മുഴുവന്‍ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ് കഴിക്കുന്നത്.
സൂപ്പ് പാചകം ചെയ്യുമ്പോള്‍ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിറ്റാമിന്‍ ബി-കോംപ്ലക്സ്, എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സൂപ്പ്. ഇത്തരത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പ് ഉണ്ടാക്കുന്ന രീത പരിചയപ്പെടാം.
സൂപ്പിനാവശ്യമായ ചേരുവകള്‍
* മത്തങ്ങ 1 കിലോ (ചെറുതായി അരിഞ്ഞത്)
* ഉരുളക്കിഴങ്ങ് 1 എണ്ണം
* ഉള്ളി 1 എണ്ണം
*വെളുത്തുള്ളി 2 വലിയ അല്ലി
*ഒലിവ് ഓയില്‍ 1 ടീസ്പൂണ്‍
*മല്ലി 1 ടീസ്പൂണ്‍
*ഉപ്പ് 1/2 ടീസ്പൂണ്‍
* കുരുമുളക് 1/4 ടീസ്പൂണ്‍
*ചൂട് വെള്ളം 5 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ സൂപ്പ് പാത്രത്തില്‍ ഒലിവ് ഓയില്‍ ചൂടാക്കുക. ഇതിലേ്ക്ക് ഉള്ളി, വെളുത്തുള്ളി എന്നിവ പാത്രത്തില്‍ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. ഇവ നന്നായി സോഫ്റ്റാകുന്നത് വരെ വഴറ്റണം. അതിന് ശേഷം മത്തങ്ങ, ഉരുളക്കിഴങ്ങ്, മല്ലി, ഉപ്പ്, കുരുമുളക് എന്നിവ പാത്രത്തില്‍ ചേര്‍ക്കുക. പിന്നീട്, ചൂട് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തീ കുറച്ച് 30 മിനിറ്റ് വേവിക്കുക.
അല്ലെങ്കില്‍ മത്തങ്ങയും ഉരുളക്കിഴങ്ങും മൃദുവാകുന്നതുവരെ വേവിച്ചാലും മതി. ഇവ നന്നായി വെന്ത് കഴിയുമ്പോള്‍ മിക്സിയില്‍ അടിച്ച് പേസ്റ്റ് പരുവത്തിലാക്കിയതിന് ശേഷം വീണ്ടും പാത്രത്തിലേയ്ക്ക് ഒഴിച്ച് ചൂടാക്കാം. ആവശ്യമെങ്കില്‍ ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് രുചി നോക്കി ചൂടോടെ വിളമ്പാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക