ശരീരത്തിന് കൃത്യമായി വേണ്ടത്ര പോഷകങ്ങളും മിനറല്‍സും ലഭിക്കാനായി ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി ഉണ്ടായിരിക്കണം. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ അമിതമായിട്ടുള്ള ക്ഷീണം, തളര്‍ച്ച, മഞ്ഞ നിറത്തിലുള്ള ചര്‍മ്മം, ശ്വാസക്കുറവ്, തലചുറ്റല്‍, നെഞ്ച് വേദന, തല വേദന എന്നിവ ഉണ്ടാകാം.
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനായി ചില ഭക്ഷണങ്ങള്‍ നമ്മെ സഹായിക്കും. അവ ഏതൊക്കെയെന്ന് നോക്കാം. സിട്രിസ് പഴങ്ങള്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നവയാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ അടങ്ങിയ മാതളവും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇരുമ്പിനാല്‍ സമ്പന്നമായ ഈന്തപ്പഴം കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. അയേണും ഫോളിക് ആസിഡും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ്. ഇലക്കറികള്‍ പ്രത്യേകിച്ച് ചീര വളരെ ഗുണപ്രദമാണ്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര പോലെയുള്ളവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ അടങ്ങിയ മുട്ട കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക