പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ഇവരെ കൂടാതെ മറ്റനേകം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജൂലൈ ആദ്യ വാരത്തിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനത്തിൽ ആയിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം എന്നതിനാൽ ആരാധകർ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിവിൻ പോളിയും പ്രണവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജുവർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്മാൻ, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മേരി ലാൻഡ് സിനിമാസ് തിയേറ്ററിൽ എത്തിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. വൈശാഖ് സുബ്രമണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
2022 ജനുവരിയിൽ റിലീസ് ചെയ്ത കല്യാണിയും പ്രണവും ഒരുമിച്ച് എത്തിയ ഹൃദയം എന്ന ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചത് വൈശാഖ് തന്നെയായിരുന്നു. ചിത്രം വൻ ഹിറ്റാണ് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക