സാജിര്‍ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കര്, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പട്ടാപ്പകല്‍’ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റ് ആലപിച്ച പഞ്ചവര്‍ണ്ണ കിളിയേ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു കോമഡി എന്റര്‍ടൈനര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. പി.എസ് അര്‍ജുനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.വി കൃഷ്ണശങ്കര്, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന് ഉണ്ണി, ഡോ.രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക