എന്നും ഒരേപോലെ ദോശ ഉണ്ടാക്കി മടുത്തോ. എങ്കിൽ ഇനി റവ കൊണ്ട് നമുക്കൊരു ദോശ ഉണ്ടാക്കിയാലോ. ഇതിനായി ഒരു കപ്പ് റവ എടുത്ത് നല്ലതുപോലെ വെള്ളം ഒഴിച്ച് ഒന്ന് കുതിർത്തിയെടുക്കാം.
പിന്നീട് ഒരു കപ്പ് തന്നെ അവിലും നനച്ച് കുതിർത്തിയെടുക്കണം. ഇനി ഇത് രണ്ടും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. നല്ലതുപോലെ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് അല്പം തൈര് ഒഴിച്ച് കൊടുക്കാം. പാകത്തിന് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കണം.
ആവശ്യാനുസരണം ഉപ്പ് ചേർക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ തടവിയതിനുശേഷം ഓരോ തവി മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ പരത്തുന്നതുപോലെ പരത്തി ചുട്ടെടുക്കാം. മറുപുറവും തിരിച്ചിട്ട് ചുട്ടെടുക്കണം. വളരെ ടേസ്റ്റിയും എളുപ്പത്തിൽ തയ്യാറാക്കാവുന്ന തുമായ റവ ദോശ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക